Tuesday, July 26, 2011


ഭഗവധ്വജം നമ്മുടെ ഗുരു:

ഋഷി മൗനിയാണ്‌- മൗനമവംലംബിക്കുമ്പോള്‍ അവനവനിലേക്ക്‌ തിരിയും. അവനവനെ പഠിക്കലാണ്‌ യഥാര്‍ത്ഥപഠനം. ഈശ്വരനോടുപമിച്ചിരിക്കുന്ന ആത്മതത്വം തലമുറകളില്‍ ആവിഷ്കരിക്കാന്‍, ക്ഷണികജീവിയും ജഡപ്രായനുമായ വ്യക്തിക്ക്‌ സാദ്ധ്യമല്ല. വ്യക്തികള്‍, വരും പോകും. ഒരു വ്യക്തിയും പൂര്‍ണനല്ല. എല്ലാക്കാലത്തും ഒരു വ്യക്തിക്ക്‌ മാര്‍ഗ്ഗദര്‍ശനം കൊടുക്കാനും സാദ്ധ്യമല്ല. മാത്രവുമല്ല, ആദര്‍ശത്തിനും ആശയത്തിനും വേണ്ടി, വ്യക്തികളെ പൂജിച്ചിട്ടുണ്ടെങ്കില്‍ അവരാണ്‌ പിന്നീട്‌ ഏകാധിപതികളായി സിംഹാസനം പിടിച്ചവര്‍ എന്ന്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു. കാലാകാലങ്ങളില്‍ സത്കര്‍മം വഴി മാര്‍ഗദര്‍ശികളായവരുടെ സദുപദേശങ്ങളെ സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ കാണിച്ചുതന്ന ശ്രേഷ്ഠ വിചാരങ്ങളുടെ, തത്വജ്ഞാനത്തിന്റെ പ്രതീകമാണ്‌ രാഷ്ട്രധ്വജം. ഏതൊരു രാഷ്ട്രത്തിനും വ്യക്തതിയില്‍ ധര്‍മ്മബോധം, രാഷ്ട്രബോധം, പാരമ്പര്യം, സംസ്കാരം എന്നിവയെ ഉദ്ബോധിപ്പിക്കുന്ന പ്രതീകമാണത്‌. ജ്ഞാനം, സംസ്കാരം, ത്യാഗം, പവിത്രത, പരാക്രമം, ദേശീയത തുടങ്ങിയ സമ്പൂര്‍ണ ജീവിത വീക്ഷണത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്‌ നമ്മുടെ ഭഗവപതാക.

1 comment:

  1. A Vegas-style casino with live-action action video
    In a 카심바 Vegas-style casino, you'll 샌즈 have the 바카라검증사이트 chance to 메가 슬롯 play all the traditional casino games you love—slots, blackjack, roulette, and more. It's 도박 사이트

    ReplyDelete