രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. രാഷ്ട്രസുരക്ഷ ജനങ്ങളുടെ കടമ കൂടിയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമായാണ് സുരക്ഷാകാര്യത്തില്‍ സുശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നത്.
വ്യക്തിത്വവും വിശ്വാസവും അച്ചടക്കവും നേരിടുന്ന പ്രതിസന്ധിയാണ് രാജ്യത്ത് നടമാടുന്ന അഴിമതിക്കും മൂല്യച്യുതിക്കും കാരണമെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. അഴിമതി, സുരക്ഷ, തീവ്രവാദം എന്നിവയാണ് രാജ്യത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയമായ മൂന്ന് കാര്യങ്ങള്‍. കൊച്ചി മഹാനഗര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീഗുരുപൂജ മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വില കുറയില്ല എന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച് ഭരണം നടത്തുന്ന ധനമന്ത്രിയും സുരക്ഷാ വീഴ്ച ഉണ്ടാകാമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച് ഭരിക്കുന്ന ആഭ്യന്തര വകുപ്പും ഒരു സ്ഫോടനം നടന്നാല്‍ സുരക്ഷാവീഴ്ച സ്വാഭാവികമാണെന്ന് പറയുന്ന ഭരണാധികാരികളുമാണ് നമുക്കുള്ളത്. ഇത്തരത്തില്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവരാണ് രാജ്യത്തെ ദുഃസ്ഥിതിയുടെ കാരണക്കാര്‍. സമൂഹത്തില്‍ എല്ലാവരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. മൂല്യച്യുതിക്ക് മറ്റാരുടെയും മേല്‍ കുറ്റം ചുമത്താനാകില്ല. നമ്മുടെ മനോദൗര്‍ബല്യമാണ് ഇതിനൊക്കെ കാരണമെന്ന തിരിച്ചറിവ് ഉണ്ടാകണം. അഴിമതി നിറഞ്ഞ രാജ്യം എന്നത് നമ്മുടെ ദൗര്‍ബല്യമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസ്യതയും സ്വഭാവവും പ്രതിസന്ധിയിലാകുമ്പോഴാണ് അഴിമതി വളരുന്നത്. ലക്ഷ്യബോധമില്ലെങ്കില്‍ വ്യക്തിത്വംതന്നെ നഷ്ടമാകും. രാജ്യത്തെ ധാര്‍മികമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഓരോ വര്‍ഷവും അതിനായുള്ള പ്രതിജ്ഞ പുതുക്കുകയാണ്. ആര്‍എസ്എസിന് പണം ആവശ്യമില്ല. പണം സ്വരൂപിക്കാന്‍ ആര്‍എസ്എസ് പഠിപ്പിക്കുന്നുമില്ല. എന്നാല്‍ സ്വയംസേവകര്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നത് ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിവധം ആര്‍എസ്എസിനുമേല്‍ കെട്ടിവക്കാനുള്ള പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. അപകടകരമായ ഈ പ്രവണത ഇനിയും തുടരരുത്. ഗാന്ധിവധത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ഖോസലെ കമ്മീഷന് ആര്‍എസ്എസിന് ഗാന്ധിവധവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ വധിച്ചത് സിക്കുകാരനായതുകൊണ്ട് സിക്കുകാര്‍ മുഴുവന്‍ അതിന് ഉത്തരവാദികളാകുമോ. യേശുക്രിസ്തുവിന്റെ വധത്തിന് പിന്നില്‍ ഒരു റോമാക്കരനായിരുന്നതുകൊണ്ട് റോമാക്കാരെ മുഴുവന്‍ ഇതിന് ഉത്തരവാദികളാക്കുമോ എന്നദ്ദേഹം ചോദിച്ചു.
മതവും മതേതരത്വവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. മതം വ്യക്തിപരമായ വിശ്വാസം മാത്രമാണ്. രാജ്യമാണ് ഒരു പൗരന്റെ ഐഡന്റിറ്റി. ഭരണഘടനയില്‍ ഒരു സ്ഥലത്തും ന്യൂനപക്ഷമെന്ന വാക്ക് ഉച്ചരിച്ചിട്ടില്ല. അനുഛേദം 30 ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് ന്യൂനപക്ഷാവകാശം അനുവദിച്ചിട്ടുള്ളത്. ആര്‍എസ്എസ് ന്യൂനപക്ഷവിരുദ്ധരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ അതിനെതിരെ രാജ്യവ്യാപകമായി പ്രവര്‍ത്തിച്ച ഏക രാഷ്ട്രീയേതര സംഘടന ആര്‍എസ്എസ് മാത്രമാണ്. ആര്‍എസ്എസ് നേതാക്കള്‍ ലളിതജീവിതവും ഉയര്‍ന്ന ചിന്തയും ഉള്ളവരാണെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ആര്‍എസ്എസിനെ പഠിക്കാനും അടുത്തുനിന്ന് അറിയാനും കഴിഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് കെ.എസ്. സുദര്‍ശനനോടൊപ്പം ചെന്നൈ മുതല്‍ കോട്ടയംവരെ ഒന്നിച്ച് ട്രെയിനില്‍ യാത്രചെയ്യാന്‍ കഴിഞ്ഞ കാര്യം അദ്ദേഹം അനുസ്മരിച്ചു. പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, കൊച്ചി മഹാനഗര്‍ സഹസംഘചാലക് പി. ശിവദാസന്എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. മഹാനഗര്‍ കാര്യവാഹ് എം.ആര്. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.

No comments:
Post a Comment