Tuesday, July 26, 2011


ഭഗവധ്വജം നമ്മുടെ ഗുരു:

ഋഷി മൗനിയാണ്‌- മൗനമവംലംബിക്കുമ്പോള്‍ അവനവനിലേക്ക്‌ തിരിയും. അവനവനെ പഠിക്കലാണ്‌ യഥാര്‍ത്ഥപഠനം. ഈശ്വരനോടുപമിച്ചിരിക്കുന്ന ആത്മതത്വം തലമുറകളില്‍ ആവിഷ്കരിക്കാന്‍, ക്ഷണികജീവിയും ജഡപ്രായനുമായ വ്യക്തിക്ക്‌ സാദ്ധ്യമല്ല. വ്യക്തികള്‍, വരും പോകും. ഒരു വ്യക്തിയും പൂര്‍ണനല്ല. എല്ലാക്കാലത്തും ഒരു വ്യക്തിക്ക്‌ മാര്‍ഗ്ഗദര്‍ശനം കൊടുക്കാനും സാദ്ധ്യമല്ല. മാത്രവുമല്ല, ആദര്‍ശത്തിനും ആശയത്തിനും വേണ്ടി, വ്യക്തികളെ പൂജിച്ചിട്ടുണ്ടെങ്കില്‍ അവരാണ്‌ പിന്നീട്‌ ഏകാധിപതികളായി സിംഹാസനം പിടിച്ചവര്‍ എന്ന്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു. കാലാകാലങ്ങളില്‍ സത്കര്‍മം വഴി മാര്‍ഗദര്‍ശികളായവരുടെ സദുപദേശങ്ങളെ സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ കാണിച്ചുതന്ന ശ്രേഷ്ഠ വിചാരങ്ങളുടെ, തത്വജ്ഞാനത്തിന്റെ പ്രതീകമാണ്‌ രാഷ്ട്രധ്വജം. ഏതൊരു രാഷ്ട്രത്തിനും വ്യക്തതിയില്‍ ധര്‍മ്മബോധം, രാഷ്ട്രബോധം, പാരമ്പര്യം, സംസ്കാരം എന്നിവയെ ഉദ്ബോധിപ്പിക്കുന്ന പ്രതീകമാണത്‌. ജ്ഞാനം, സംസ്കാരം, ത്യാഗം, പവിത്രത, പരാക്രമം, ദേശീയത തുടങ്ങിയ സമ്പൂര്‍ണ ജീവിത വീക്ഷണത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്‌ നമ്മുടെ ഭഗവപതാക.

Tuesday, July 19, 2011

RSS കേരള കൂട്ടം സാംഘിക്ക് 2012

നമസ്ക്കാരം,
അടുത്ത വര്ഷത്തെ(  2012 )നമ്മുടെ കൂട്ടം സാംഘിക്ക്   വര്ഷത്തേക്കാള്വിപുലമായി നടത്തുവാനുള്ള തെയ്യാര്നമ്മള്ഇപ്പോഴേ തുടങ്ങണം .  ആര്ക്കൊക്കെ ഏതൊക്കെ മാസം നാട്ടില്എത്താന്പറ്റും എന്നറിഞ്ഞാല്ഏറ്റവും കൂടുതല്ആളുകള്നാട്ടിലെത്തുന്ന മാസം ഏതാണോ മാസം നമ്മള്ക്ക് സാംഘിക്ക് വെക്കാം .അതുപോലെ തന്നെ കൂടുതല്പേര്ഏതു ജില്ലയില്നിന്നാണോ ജില്ലയില്സാംഘിക്ക് വെക്കാന്പറ്റുകയാണെങ്കില്കൂടുതല്പേരെ പങ്കെടുപ്പിക്കാനും എളുപ്പമായിരിക്കും
( അല്ലെങ്കില്എല്ലാവര്ക്കും എത്തിച്ചേരാന്എളുപ്പമുള്ള ജില്ല ഏതാണെന്ന് വെച്ചാല്നമുക്ക് തീരുമാനിക്കാം )
  വിഷയത്തില്ഒരു ചര്ച്ചയ്ക്കു തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു
അഭിപ്രായം കൂട്ടത്തിലും ഇട്ടാല്‍ നല്ലത് .

ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം.-ടി.ആര്‍.സോമശേഖരന്‍

ആര്ത്ഥിക ദാരിദ്ര്യത്തെക്കാള്മൂര്ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം.
-ടി.ആര്‍.സോമശേഖരന്

അഹിതം ചെയ്യാതിരിക്കുക എന്നത് നിഷേധാത്മകമായ സേവനമാണല്ലോ. ഭാവാത്മകമായ സേവനം ഹിതം ചെയ്യുക എന്നതാണ്. അതിനുമുണ്ട് താരതമ്യം. തന്റെ സ്വാര്ത്ഥത്തിനു ഹാനി വരാത്തിടത്തോളം മറ്റുള്ളവരുടെ പ്രയോജനത്തിനായി പ്രവര്ത്തിക്കുക എന്നതൊന്ന്. സ്വാര്ത്ഥം ഉപേക്ഷിച്ചും പരഹിതമാചരിക്കുന്നത് മറ്റൊന്ന്. ഇങ്ങനെ ചെയ്യുന്നവരാണ് സേവകന്മാരാകുന്നത്.
സേവിക്കുക എന്നിടത്ത് ആരെ? എങ്ങനെ? എന്തിന്?
എന്നീ ചോദ്യങ്ങള്വരുന്നു. സര്വ്വ പ്രാണികളെയും പ്യത്യക്ഷത്തില്സേവിക്കാന്ആര്ക്കും വയ്യല്ലോ. ചിലരെ സേവിക്കുന്നു. ആരാണ് ചിലര്? ശരീരങ്ങളാണോ? മനസ്സുകളാണോ? ഇവയൊക്ക പരിചരണമാവശ്യപ്പെടുകയും നാമതു ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്നാം അവിടവരെ കണ്ടാല്മതിയോ? ശരീരവും മനസ്സുമൊക്കെ ജഡമാണ്. നാം ശവത്തെയാണോ സേവിക്കുന്നത്? അതോ ശവത്തിലിരിക്കുന്ന ശിവനെയാണോ? നിശ്ചയമായും നാം ചെയ്യുന്ന കര്മ്മമൊക്കെ ശിവാരാധനമാകണം. ഇതുകൊണ്ടു വരുന്ന മാറ്റം ചെറുതല്ല.
ഒരു വശത്തുനാം സേവിക്കുന്നവര്നമ്മേക്കാള്എളിവരല്ല.
നാം അവര്ക്കു മേലെയല്ല; നാം അവര്ക്ക് ഉപകാരം ചെയ്യുകയില്ല. പിന്നെയോ, നമ്മെ അനുഗ്രഹിക്കാന്ഭഗവാന്അവരുടെ രൂപത്തില്വന്നിരിക്കെയാണ് എന്നു നാം മനസ്സിലാക്കും. നമ്മിലെ ശിവനെ കാണാന്നമുക്ക് ഇതേക്കാള്എളുപ്പമുള്ള വഴി എന്തുണ്ട്? മറുവശത്ത്, നമ്മില് ബോധം വേണ്ടത്ര ശക്തിപ്പെട്ടാല്, അതു സേവ്യരിലും വ്യാപിക്കും. തങ്ങള്ദീനരും ദു:ഖിതരും നന്ദിതരും പീഡിതരും ഒന്നുമല്ലെന്നും പരമാനന്ദസ്വരൂപനായി ശാന്തമൂര്ത്തിയായ ശിവനാണെന്നും ക്രമേണ അവര്ക്കും തോന്നിത്തുടങ്ങും. മനുഷ്യന് അവന്റെ ശിവത്വം വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് പരമമായ സേവനം.
എങ്ങനെ സേവിക്കണം? എന്തിനെന്നു തീരുമാനമായാലേ എങ്ങനെ എന്നു ചിന്തിക്കാനാവൂ. സേവിക്കുന്നത് ക്ഷണികമായ ആശ്വാസം നല്കാനാണോ? എങ്കില്ഉണ്ണാനില്ലാത്തവര്ക്കു ഊണും ഉടുക്കാനില്ലാത്തവര്ക്കു വസ്ത്രവും കൊടുക്കുന്നിടത്ത് സേവനം പൂര്ണ്ണമായി. അതങ്ങനെയാകുമെന്ന് ആലോചനയുള്ള ആരും സമ്മതിക്കില്ലെല്ലോ. ഉണ്ടവര്ക്കു വീണ്ടും വിശപ്പുണ്ടാവുകയും ഉടുത്തവരുടെ വസ്ത്രം ജീര്ണ്ണിക്കുകയും ചെയ്യുമ്പോള്വീണ്ടും സേവനമാവശ്യമാകുന്നു. ഇതിന് അതിരുണ്ടോ? അപ്പോള്സേവനം ഒരിക്കലും കൃതാര്ത്ഥമാവില്ലെന്നു വരുന്നു. സേവനം പാഴ്വേലയാണെന്നു തോന്നിയാല്പിന്നെ ആര്സേവിക്കാനൊരുങ്ങും?
സമാജത്തിന്റെ പുന:സൃഷ്ടിയില്ക്കുറഞ്ഞ ഒന്നുമല്ല സേവനത്തിന്റെ ലക്ഷ്യം. സമാജത്തെ പുന:സൃഷ്ടിക്കുക എന്നാണര്ത്ഥം. കാരണം വ്യക്തികളുടെ സമാജഭാവകൊണ്ടാണ് സമൂഹം ജീവിക്കുന്നത്. അതു പൊയ്പ്പോയാല്പരസ്പരസ്നേഹവും സഹകരണവും സഹാനുഭൂതിയുമാല്ലാഞ്ഞ് സമാജം അതിന്റെ സമഷ്ടിവ്യക്തിത്വം നഷ്ടപ്പെട്ട് ആള്ക്കൂട്ടമായ് പോവുകയും അതില്ഓരോരുത്തരും തനിയെയാവുകയും ചെയ്യും. അവിടെ സംസ്കാരം അറുതിയാവുന്നു. സമാജം, സംസ്കാരം, രാഷ്ട്രം ഇവമൂന്നും ഒന്നുതന്നെയാണ്. ഇതുവ്യക്തിയിലാണ് ജീവിക്കുന്നത്. അവിടെ അതിന്റെ ജീവിതം ഭദ്രമാക്കുക രാഷ്ട്രം ജീവിച്ചിരിക്കാന്അതൊന്നേ മാര്ഗ്ഗമുള്ളൂ. അപ്പോള്ഒരൊറ്റ വ്യക്തിയെ സേവിക്കുന്നതും രാഷ്ട്രസേവനമാണെന്നും കാണും.
സമാജം വ്യക്തിഹൃദയത്തില്സജീവമായിരിക്കുന്നതിന്റെ ലക്ഷണം തീവ്രമായ സമാദകര്ത്തവ്യബോധമാണ്. അതിനെ ജ്വലിപ്പിക്കലും പ്രവൃത്തിയില്കൊണ്ടുവരലുമാണ് സേവനത്തില്മൗലികമായത്. എത്രപേരെ സേവിച്ചു എന്നതിനേക്കാള്പ്രധാനമാണ് എത്രപേരില്സേവനമനോഭാവം ജനിപ്പിച്ചു എന്നത്. കാരണം, അത് കൂടുതല്സ്ഥായിയാകുന്നു. അതു നിര്മ്മാണാത്മാകമാകുന്നു. ജലാശയമുണ്ടാക്കുന്നതുപോലെയാണത്.
സേവിക്കപ്പെടുന്നവരില്ക്രമേണ സേവന മനോഭാവം വളര്ത്തണം. സേവ്യന്മാര്ഓരോരുത്തരും ഓരോ സേവകനായി മാറണം. ഇത്രനാളും സമാജം എന്നെ സേവിച്ചു. ഇനി ഞാന്സമാജത്തെ സേവിക്കട്ടെ. ഇത് എന്റെ പരിപാവനവും അലംഘനീയവുമായ കര്ത്തവ്യമാണ്. എന്റെ ജീവിതം ഇതിലൂടെയേ ധന്യമാവൂഎന്ന് അവര്ക്ക് തോന്നണം. മനസ്സിനെ ഇങ്ങനെ രൂപാന്തരപ്പെടുത്തുമ്പോഴാണ് സമൂഹത്തിന്റെ പുന:സൃഷ്ടി നടക്കുന്നത്.
അവശരൊക്കെയും ആശ്വാസമന്വേഷിക്കുന്നു. ദ്രവ്യലാഭമല്ല; സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തൃഷ്ണയുടെ ശമനമാണ് അവര്ക്കു പ്രധാനം. എന്നെ സ്നേഹിക്കാന്ആളുകളുണ്ട്; എനിക്ക് സ്നേഹിക്കാനും. ഞാന്എന്റെ സമാജത്തിനു വേണ്ടപ്പെട്ടവനാണ്എന്ന അനുഭവം ശക്തിയിലേയ്ക്കും ആനന്ദത്തിലേക്കുമുള്ള പുനര്ജനമാകുന്നു. അതില്ലായ്കില്സമാജം എന്ന അനുഭവം തന്നെ എങ്ങനെയുണ്ടാകും? എങ്ങനെ സേവിക്കണം എന്ന പ്രശ്നത്തിന്റെ ഉത്തരം ഇവിടെയാണ് സേവിക്കുന്നവര്, സേവിക്കപ്പെടുന്നവര്എന്ന ദൈ്വതം അവസാനിച്ച് സമാജം എന്ന അദൈ്വതം ഉദിക്കണം. അവിടെ പിന്നെ സേവനവുമില്ല; സഹജീവിതമേ ഉള്ളൂ. ഒരവയവിയുടെ ഭിന്നാവയവങ്ങള്തമ്മിലുള്ള സഹജീവിതം. അവയവങ്ങളുടെ ഭേദം ഗൗണവും അവയവിയുടെ ഏകത്വം മുഖ്യവുമായി ഒരേയൊരു ഹിതം; ഒരേയൊരു പ്രിയം; അതു തന്നില്നിന്ന് അഭിന്നമായ സമാജത്തിന്റെ എന്ന ബോധവും അതില്നിന്നുണ്ടാകുന്ന പ്രവൃത്തിയും, സാര്വത്രികമായ മമതയും തുല്യമായ സുഖദു:ഖങ്ങളും. അങ്ങനെ രാഷ്ട്രവൈഭവത്തിന്റെ അവശ്യം ഭാവിയും പര്യാപ്തവുമായ കാരണം ഏകയോഗക്ഷേമമായ സമാജത്തിന്റെ സാക്ഷാത്കാരം ഉളവാകുന്നു.
പാരസ്പര്യ നിയമത്തെ അനുസരിക്കുന്ന കര്മ്മത്തെ യജ്ഞം എന്നു പറയുന്നു. അതിനെ ലംഘിക്കുന്ന കര്മ്മം ചൗര്യമാകുന്നു. ചോരന്റെ പ്രൃവൃത്തി; കളവ്, നി:സ്വാര്ത്ഥബുദ്ധിയോടെ സര്വ്വഹിതത്തെ ലക്ഷ്യമാക്കി ചെയ്യുന്ന ഏതു കര്മ്മവും യജ്ഞമാക്കുക എന്നതാണ് സനാതനധര്മ്മത്തിന്റെ ആഹ്വാനം. ഹിന്ദുസംസ്കാരത്തിന്റെ പ്രാചീനമായ പേര് സനാതനധര്മ്മം എന്ന പേരു പ്രചരിക്കും മുമ്പേയുണ്ടായിരുന്ന പേര് യജ്ഞം എന്നായിരുന്നു. യജ്ഞസംസ്കാരമാണ് ഭാരതീയ സംസ്കാരം. ജനഹൃദയങ്ങളില്യജ്ഞഭാവന വറ്റിപ്പോകുമ്പോള്ഭാരതം ഇല്ലാതാകും. അതുകൊണ്ട്, യജ്ഞസംസ്കാരം വളര്ത്തലാണ് ഇവിടെ രാഷ്ട്രപുനര്നിര്മ്മാണ യജ്ഞഭാവനയെ ഉണ്ടാക്കാനും വളര്ത്താനുമുള്ള ഉപായങ്ങളിലൊന്നാണ് യാഗം. യാഗത്തില്സര്വ്വരുടെയും പരസ്പരാശ്രിതത്വവും പരസ്പരപൂരകതയും അനുഭവിച്ചറിയാനും ഒരു മനസ്സായി അല്പകാലം യാഗസന്നിധിയില്ജീവിക്കാനും അവസരമുണ്ടാകുന്നു. മനോദോഷങ്ങള്ക്കു മേല്ക്കൈ കിട്ടുന്ന കലികാലത്ത് അവയെ നീക്കിക്കളഞ്ഞ് പകരം ഗുണങ്ങള്ഉത്പാദിപ്പിക്കാന്സുലഭമായ മഹായാഗം സേവനമത്രേ.
മനസ്സിനെ ശുദ്ധമാക്കുന്നതാലോചിക്കുമ്പോള്രസരമായ ഒരു സത്യം വെളിപ്പെടുന്നു. അശുദ്ധിയാണ് മനസ്സ് ശുദ്ധമാക്കുമ്പോള്മനസ്സില്ലാതാകും! അപ്പോള്എന്തുണ്ടാകും? ആത്മാവുമാത്രം. ത്രിഗുണങ്ങളാണ് മനസ്സെന്നു നേരത്തെ പറഞ്ഞല്ലോ. സത്ത്വഗുണമാണ് മനസ്സായി പരിണമിക്കുന്നത്. അതില്രജസ്സും തമസ്സും കലര്ന്നിരിക്കുന്നു.
ഇവായണു മനസ്സിന്റെ മാലിന്യം. ഇവ നീക്കിസത്ത്വത്തെ ശുദ്ധമാക്കുമ്പോള്ഒറ്റയ്ക്കു നില്ക്കാന്വയ്യായ്കയാല് ശുദ്ധസത്ത്വം തനിയേ നശിച്ച് നിര്ഗുണമായ ആത്മാവില്നാമെത്തുന്നു. ഇങ്ങനെ എത്തിച്ചേരല്സമാധി എന്നു പറയപ്പെടുന്നു. യോഗം എന്ന് ഇതിന്റെ പര്യായമാണ്. സമാധിയുടെ ഉപായത്തിനും യോഗമെന്നു പറയുന്നു. യോഗത്തിന്റെ ഉപായമായ കര്മ്മം യജ്ഞമായി അനുഷ്ഠിക്കുന്ന, നിഷ്കാമമായ, കര്മ്മം കര്മ്മയോഗമാകുന്നു. ഇങ്ങനെ സേവനം സേവകനെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മികസാധനയാകുന്നു. മോക്ഷകാരണമാകുന്നു. ഇതിലൂടെ സമാജത്തിന്റെ ഹിതവും നിര്വ്വഹിക്കപ്പെടുന്നു. ഇങ്ങനെ തന്റെ മോക്ഷത്തിനും സമാജഹിതത്തിനും കാരണമായ സേവനത്തെ വിവേകിയായ ആര്കൊണ്ടാടുകയില്ല?
നടരാജനാണ് ശിവന്‍. നാട്യമത്രേ ലോകജീവിതം. പരമാര്ത്ഥം അതിനപ്പുറം ലോകശൂന്യമായ സദാശിവനാണ്. ഇതു കളിയാണെന്നു മറക്കാതിരിക്കുക. സാധനയില്കാര്ക്കശ്യവും ശാഠ്യവുമരുത്. ശരീരവും മനസ്സും എപ്പോഴും പ്രശാന്തിയില്ലയിച്ചിരിക്കട്ടേ. എങ്കിലേ നാട്യം മധുരോദാരമാക്കി, കളി തീര്ത്ത്, അരങ്ങുവിടാനാകൂ. സ്വധര്മ്മം സമര്പ്പണപൂര്വ്വം നിര്വ്വഹിക്കുക, ശേഷം കളിയാശാനു വിടുക.
ആര്ത്ഥികദാരിദ്ര്യത്തേക്കാള്ധാര്മ്മികവും ആദ്ധ്യാത്മികവുമായ ദാരിദ്ര്യമാണ് ഇക്കാലത്ത് മൂര്ച്ഛിച്ചിരിക്കുന്നത്. ഇന്നത്തെ അഭ്യസ്തവിദ്യര് നിരക്ഷരരേക്കാള്മൂര്ഖരാണ്. അവര്ക്ക് സദ്വിദ്യയും സച്ചാരിത്ര്യവും നല്കുന്നത് പട്ടിണിക്കാരെ സേവിക്കുന്നതുപോലെയോ പട്ടിണിക്കാരെ സേവിക്കുന്നതുപോലെയോ അതിലേറെയോ പ്രധാനമാകുന്നു. അതുകൂടാതെ സമൂഹത്തിന്റെ ജീര്ണ്ണത പരിഹരിക്കാവതല്ല. സുഖികളും ശ്രീമാന്മാരുമാണ് ജീര്ണ്ണതയുടെ ഞാറ്റുകണ്ടം. കണ്ടമത്രയും കളകള്മാത്രമാണ്. അവയെ ഞാറെന്നു തെറ്റിദ്ധരിക്കുന്നിടത്തുവിനാശം പൂര്ണ്ണമാകുന്നു. സേവനത്തിന്റെ കൈകള്അവരിലേക്കും നീളട്ടെ, അധികം ആസ്ഥയോടെ ശുഷ്കാന്തിയോടെ അങ്ങനെ സേവനം രാഷ്ട്രപുനര്നിര്മ്മാണത്തിന്റെ അഗ്ര്യമായ ഉപായമാകട്ടെ.