Sunday, March 20, 2011

Kerala Election 2011 - VOTE FOR BJP

1 comment:

  1. കേരളവും "ബി ജെ പി " ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള താരതമ്യ പഠനം

    വികസനം :-

    കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ ഡി എഫ് ഭരണവും, 1956 ഇല്‍ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 50 കൊല്ലമായി മാറി മാറി കേരളം ഭരിച്ച മുന്നണികള്‍ കാരണവും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വികസന പട്ടികയില്‍ 7 )ഓ സ്ഥാനത്ത് ഇരുന്ന നമ്മുടെ സംസ്ഥാനം എന്നിള്ളത് 17 )o സ്ഥാനത്താണ്


    2008 -2009 ഇല്‍ ബീഹാര്‍ 11 .47 % വികസന നിരക്ക് കൈവരിച്ചപ്പോള്‍, ഗുജറാത്ത്‌ 1 )ഓ സ്ഥാനത്തും കര്‍ണാടകയും മധ്യപ്രദേശും ആദ്യ പത്തില്‍ സ്ഥാനം നേടി

    വരുമാനം :-

    നമ്മുടെ സംസ്ഥാനത്തിന് "മണി ഓര്‍ഡര്‍ എകനോമി" എന്ന വിശേഷണം നല്‍കപ്പെട്ടിരിക്കുന്നു. പ്രവാസി ഭാരതീയരുടെയും അന്യസംസ്ഥാനത്തില്‍ ഉള്ള കേരളീയരുടെ വരുമാനത്തിനെയും ആശ്രയിച്ചാണ്‌ സംസ്ഥാന ഖജനാവിന്റെ വരുമാനം


    ഗുജറാത്ത്‌ ഗവ്: ഖജനാവിന്റെ വരുമാനം പ്രധാനമായും വ്യവസായം, കൃഷി, പോര്‍ട്ട്‌, മത്സ്യ ബന്ധനം തുടങ്ങിയവയില്‍ നിക്ഷിപ്തമാണ്. സംസ്ഥാനം പൂര്‍ണമായി സ്വാശ്രയമാണ്

    തൊഴിലില്ലായ്മ :-

    ഇന്നേ വരെ കേരളത്തില്‍ മൊത്തം 45 ലക്ഷം തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് ഉള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ അതി രൂക്ഷമാണ്


    ഗുജറാത്ത്‌ സര്‍ക്കാര്‍ ജനതയെ പൂര്‍ണമായും അവിടെ തന്നെ തൊഴില്‍ കണ്ടെത്താന്‍ സഹായം നല്‍കുന്നുണ്ട്. 15 ലക്ഷം കേരളീയരാണ് ഗുജറാത്ത്‌ സംസ്ഥാനത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

    തൊഴിലില്ലായ്മ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗണ്യമായി കുറവ്ആണ്.

    വ്യാപാര-വ്യവസായം :-

    കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഈരീതിയില്‍ വളരെക്കാലം തുര്ര്‍ന്നു പോകുക സാധ്യമല്ല. വ്യവസായ - വ്യാപാര സംരംഭങ്ങള്‍ ഇവിടെ പ്രോത്സഹിപ്പിക്കപെടുന്നില്ല

    അന്യ സംസ്ഥാന ഇറക്കുമതിയേ ആശ്രയിച്ചാണ്‌ കേരള ജനതയുടെ ദൈഇനം ദിന ജീവിതം.

    നാളികേരം പോലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. വളരെ ശോചനീയ അവസ്ഥയിലാണ് കേരളം ഇന്നിപ്പോള്‍.


    ഗുജറാത്ത്‌, ബീഹാര്‍ കര്‍ണാടകം എന്നീ ബ്ജ്പ് ഭരിക്കുന്ന സംസ്ഥാനത്ത് വ്യാവസയീകരണ നിരക്ക് - പുതിയ വ്യാപാര സംരംഭക നിരക്ക് വളരെ ഉയര്‍ന്നിട്ടുണ്ട്.

    അവിടങ്ങളിലെ ബി ജെ പി സര്‍ക്കാരുകള്‍ പുതിയ വ്യാവസായിക-വ്യാപാര സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ക്ഷേമ പദ്ധതികള്‍ നല്‍കി വരുന്നു.

    ക്രമസമാധാനം :-

    കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന നില വളരെ അധികം കുത്തഴിഞ്ഞിരിക്കുകയാണ് . കൊലയും കൊള്ളിവയ്പ്പും, തട്ടിക്കൊണ്ടുപോകലും മാത്രമല്ല, തീവണ്ടികളില്ലും വിദ്യാലയങ്ങളിലും

    അക്രമങ്ങള്‍ കാരണം കേരള ജനത ഭയ ചകിതര്‍ ആണ്. സ്ത്രീകള്‍ ഭയവിഹ്വലരാന് , സ്ത്രീ സുരക്ഷ ചോദ്യചിന്നം ആണ്.


    ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം സ്ത്രീ സുരക്ഷ വളരെ കര്‍ശനമായി നിയമങ്ങളിലൂടെ നടപ്പിലാക്കിയിരിക്കുന്നു. ബീഹാര്‍ സംസ്ഥാനം ക്രമസമാധാന നിലയില്‍ അഗ്രഗണ്യമായ പുരോഗതി നേടിയിരിക്കുന്നു. ഈ മാറ്റം ബി ജെ പി സഖ്യ കക്ഷികളുടെയും നേതൃത്വത്തില്‍ ഭരണം ഏറ്റെടുത്തതിനു ശേക്ഷം ഉണ്ടായതാണ് .

    ReplyDelete