Tuesday, July 19, 2011

ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം.-ടി.ആര്‍.സോമശേഖരന്‍

ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം.
-ടി.ആര്‍.സോമശേഖരന്‍

അഹിതം ചെയ്യാതിരിക്കുക എന്നത് നിഷേധാത്മകമായ സേവനമാണല്ലോ. ഭാവാത്മകമായ സേവനം ഹിതം ചെയ്യുക എന്നതാണ്. അതിനുമുണ്ട് താരതമ്യം. തന്റെ സ്വാര്‍ത്ഥത്തിനു ഹാനി വരാത്തിടത്തോളം മറ്റുള്ളവരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുക എന്നതൊന്ന്. സ്വാര്‍ത്ഥം ഉപേക്ഷിച്ചും പരഹിതമാചരിക്കുന്നത് മറ്റൊന്ന്. ഇങ്ങനെ ചെയ്യുന്നവരാണ് സേവകന്മാരാകുന്നത്.
സേവിക്കുക എന്നിടത്ത് ആരെ? എങ്ങനെ? എന്തിന്?
എന്നീ ചോദ്യങ്ങള്‍ വരുന്നു. സര്‍വ്വ പ്രാണികളെയും പ്യത്യക്ഷത്തില്‍ സേവിക്കാന്‍ ആര്‍ക്കും വയ്യല്ലോ. ചിലരെ സേവിക്കുന്നു. ആരാണ് ഈ ചിലര്‍? ശരീരങ്ങളാണോ? മനസ്സുകളാണോ? ഇവയൊക്ക പരിചരണമാവശ്യപ്പെടുകയും നാമതു ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാം അവിടവരെ കണ്ടാല്‍ മതിയോ? ശരീരവും മനസ്സുമൊക്കെ ജഡമാണ്. നാം ശവത്തെയാണോ സേവിക്കുന്നത്? അതോ ശവത്തിലിരിക്കുന്ന ശിവനെയാണോ? നിശ്ചയമായും നാം ചെയ്യുന്ന കര്‍മ്മമൊക്കെ ശിവാരാധനമാകണം. ഇതുകൊണ്ടു വരുന്ന മാറ്റം ചെറുതല്ല.
ഒരു വശത്തുനാം സേവിക്കുന്നവര്‍ നമ്മേക്കാള്‍ എളിവരല്ല.
നാം അവര്‍ക്കു മേലെയല്ല; നാം അവര്‍ക്ക് ഉപകാരം ചെയ്യുകയില്ല. പിന്നെയോ, നമ്മെ അനുഗ്രഹിക്കാന്‍ ഭഗവാന്‍ അവരുടെ രൂപത്തില്‍ വന്നിരിക്കെയാണ് എന്നു നാം മനസ്സിലാക്കും. നമ്മിലെ ശിവനെ കാണാന്‍ നമുക്ക് ഇതേക്കാള്‍ എളുപ്പമുള്ള വഴി എന്തുണ്ട്? മറുവശത്ത്, നമ്മില്‍ ഈ ബോധം വേണ്ടത്ര ശക്തിപ്പെട്ടാല്‍, അതു സേവ്യരിലും വ്യാപിക്കും. തങ്ങള്‍ ദീനരും ദു:ഖിതരും നന്ദിതരും പീഡിതരും ഒന്നുമല്ലെന്നും പരമാനന്ദസ്വരൂപനായി ശാന്തമൂര്‍ത്തിയായ ശിവനാണെന്നും ക്രമേണ അവര്‍ക്കും തോന്നിത്തുടങ്ങും. മനുഷ്യന് അവന്റെ ശിവത്വം വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് പരമമായ സേവനം.
എങ്ങനെ സേവിക്കണം? എന്തിനെന്നു തീരുമാനമായാലേ എങ്ങനെ എന്നു ചിന്തിക്കാനാവൂ. സേവിക്കുന്നത് ക്ഷണികമായ ആശ്വാസം നല്‍കാനാണോ? എങ്കില്‍ ഉണ്ണാനില്ലാത്തവര്‍ക്കു ഊണും ഉടുക്കാനില്ലാത്തവര്‍ക്കു വസ്ത്രവും കൊടുക്കുന്നിടത്ത് സേവനം പൂര്‍ണ്ണമായി. അതങ്ങനെയാകുമെന്ന് ആലോചനയുള്ള ആരും സമ്മതിക്കില്ലെല്ലോ. ഉണ്ടവര്‍ക്കു വീണ്ടും വിശപ്പുണ്ടാവുകയും ഉടുത്തവരുടെ വസ്ത്രം ജീര്‍ണ്ണിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും സേവനമാവശ്യമാകുന്നു. ഇതിന് അതിരുണ്ടോ? അപ്പോള്‍ സേവനം ഒരിക്കലും കൃതാര്‍ത്ഥമാവില്ലെന്നു വരുന്നു. സേവനം പാഴ്‌വേലയാണെന്നു തോന്നിയാല്‍ പിന്നെ ആര്‍ സേവിക്കാനൊരുങ്ങും?
സമാജത്തിന്റെ പുന:സൃഷ്ടിയില്‍ക്കുറഞ്ഞ ഒന്നുമല്ല സേവനത്തിന്റെ ലക്ഷ്യം. സമാജത്തെ പുന:സൃഷ്ടിക്കുക എന്നാണര്‍ത്ഥം. കാരണം വ്യക്തികളുടെ സമാജഭാവകൊണ്ടാണ് സമൂഹം ജീവിക്കുന്നത്. അതു പൊയ്‌പ്പോയാല്‍ പരസ്പരസ്‌നേഹവും സഹകരണവും സഹാനുഭൂതിയുമാല്ലാഞ്ഞ് സമാജം അതിന്റെ സമഷ്ടിവ്യക്തിത്വം നഷ്ടപ്പെട്ട് ആള്‍ക്കൂട്ടമായ് പോവുകയും അതില്‍ ഓരോരുത്തരും തനിയെയാവുകയും ചെയ്യും. അവിടെ സംസ്‌കാരം അറുതിയാവുന്നു. സമാജം, സംസ്‌കാരം, രാഷ്ട്രം ഇവമൂന്നും ഒന്നുതന്നെയാണ്. ഇതുവ്യക്തിയിലാണ് ജീവിക്കുന്നത്. അവിടെ അതിന്റെ ജീവിതം ഭദ്രമാക്കുക – രാഷ്ട്രം ജീവിച്ചിരിക്കാന്‍ അതൊന്നേ മാര്‍ഗ്ഗമുള്ളൂ. അപ്പോള്‍ ഒരൊറ്റ വ്യക്തിയെ സേവിക്കുന്നതും രാഷ്ട്രസേവനമാണെന്നും കാണും.
സമാജം വ്യക്തിഹൃദയത്തില്‍ സജീവമായിരിക്കുന്നതിന്റെ ലക്ഷണം തീവ്രമായ സമാദകര്‍ത്തവ്യബോധമാണ്. അതിനെ ജ്വലിപ്പിക്കലും പ്രവൃത്തിയില്‍ കൊണ്ടുവരലുമാണ് സേവനത്തില്‍ മൗലികമായത്. എത്രപേരെ സേവിച്ചു എന്നതിനേക്കാള്‍ പ്രധാനമാണ് എത്രപേരില്‍ സേവനമനോഭാവം ജനിപ്പിച്ചു എന്നത്. കാരണം, അത് കൂടുതല്‍ സ്ഥായിയാകുന്നു. അതു നിര്‍മ്മാണാത്മാകമാകുന്നു. ജലാശയമുണ്ടാക്കുന്നതുപോലെയാണത്.
സേവിക്കപ്പെടുന്നവരില്‍ ക്രമേണ സേവന മനോഭാവം വളര്‍ത്തണം. സേവ്യന്മാര്‍ ഓരോരുത്തരും ഓരോ സേവകനായി മാറണം. ‘ഇത്രനാളും സമാജം എന്നെ സേവിച്ചു. ഇനി ഞാന്‍ സമാജത്തെ സേവിക്കട്ടെ. ഇത് എന്റെ പരിപാവനവും അലംഘനീയവുമായ കര്‍ത്തവ്യമാണ്. എന്റെ ജീവിതം ഇതിലൂടെയേ ധന്യമാവൂ” എന്ന് അവര്‍ക്ക് തോന്നണം. മനസ്സിനെ ഇങ്ങനെ രൂപാന്തരപ്പെടുത്തുമ്പോഴാണ് സമൂഹത്തിന്റെ പുന:സൃഷ്ടി നടക്കുന്നത്.
അവശരൊക്കെയും ആശ്വാസമന്വേഷിക്കുന്നു. ദ്രവ്യലാഭമല്ല; സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തൃഷ്ണയുടെ ശമനമാണ് അവര്‍ക്കു പ്രധാനം. ‘എന്നെ സ്‌നേഹിക്കാന്‍ ആളുകളുണ്ട്; എനിക്ക് സ്‌നേഹിക്കാനും. ഞാന്‍ എന്റെ സമാജത്തിനു വേണ്ടപ്പെട്ടവനാണ്’ എന്ന അനുഭവം ശക്തിയിലേയ്ക്കും ആനന്ദത്തിലേക്കുമുള്ള പുനര്‍ജനമാകുന്നു. അതില്ലായ്കില്‍ സമാജം എന്ന അനുഭവം തന്നെ എങ്ങനെയുണ്ടാകും? എങ്ങനെ സേവിക്കണം എന്ന പ്രശ്‌നത്തിന്റെ ഉത്തരം ഇവിടെയാണ് സേവിക്കുന്നവര്‍, സേവിക്കപ്പെടുന്നവര്‍ എന്ന ദൈ്വതം അവസാനിച്ച് സമാജം എന്ന അദൈ്വതം ഉദിക്കണം. അവിടെ പിന്നെ സേവനവുമില്ല; സഹജീവിതമേ ഉള്ളൂ. ഒരവയവിയുടെ ഭിന്നാവയവങ്ങള്‍ തമ്മിലുള്ള സഹജീവിതം. അവയവങ്ങളുടെ ഭേദം ഗൗണവും അവയവിയുടെ ഏകത്വം മുഖ്യവുമായി ഒരേയൊരു ഹിതം; ഒരേയൊരു പ്രിയം; അതു തന്നില്‍നിന്ന് അഭിന്നമായ സമാജത്തിന്റെ എന്ന ബോധവും അതില്‍നിന്നുണ്ടാകുന്ന പ്രവൃത്തിയും, സാര്‍വത്രികമായ മമതയും തുല്യമായ സുഖദു:ഖങ്ങളും. അങ്ങനെ രാഷ്ട്രവൈഭവത്തിന്റെ അവശ്യം ഭാവിയും പര്യാപ്തവുമായ കാരണം – ഏകയോഗക്ഷേമമായ സമാജത്തിന്റെ സാക്ഷാത്കാരം ഉളവാകുന്നു.
പാരസ്പര്യ നിയമത്തെ അനുസരിക്കുന്ന കര്‍മ്മത്തെ യജ്ഞം എന്നു പറയുന്നു. അതിനെ ലംഘിക്കുന്ന കര്‍മ്മം ചൗര്യമാകുന്നു. ചോരന്റെ പ്രൃവൃത്തി; കളവ്, നി:സ്വാര്‍ത്ഥബുദ്ധിയോടെ സര്‍വ്വഹിതത്തെ ലക്ഷ്യമാക്കി ചെയ്യുന്ന ഏതു കര്‍മ്മവും യജ്ഞമാക്കുക എന്നതാണ് സനാതനധര്‍മ്മത്തിന്റെ ആഹ്വാനം. ഹിന്ദുസംസ്‌കാരത്തിന്റെ പ്രാചീനമായ പേര് സനാതനധര്‍മ്മം എന്ന പേരു പ്രചരിക്കും മുമ്പേയുണ്ടായിരുന്ന പേര് – യജ്ഞം എന്നായിരുന്നു. യജ്ഞസംസ്‌കാരമാണ് ഭാരതീയ സംസ്‌കാരം. ജനഹൃദയങ്ങളില്‍ യജ്ഞഭാവന വറ്റിപ്പോകുമ്പോള്‍ ഭാരതം ഇല്ലാതാകും. അതുകൊണ്ട്, യജ്ഞസംസ്‌കാരം വളര്‍ത്തലാണ് ഇവിടെ രാഷ്ട്രപുനര്‍നിര്‍മ്മാണ യജ്ഞഭാവനയെ ഉണ്ടാക്കാനും വളര്‍ത്താനുമുള്ള ഉപായങ്ങളിലൊന്നാണ് യാഗം. യാഗത്തില്‍ സര്‍വ്വരുടെയും പരസ്പരാശ്രിതത്വവും പരസ്പരപൂരകതയും അനുഭവിച്ചറിയാനും ഒരു മനസ്സായി അല്പകാലം യാഗസന്നിധിയില്‍ ജീവിക്കാനും അവസരമുണ്ടാകുന്നു. മനോദോഷങ്ങള്‍ക്കു മേല്‍ക്കൈ കിട്ടുന്ന കലികാലത്ത് അവയെ നീക്കിക്കളഞ്ഞ് പകരം ഗുണങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സുലഭമായ മഹായാഗം സേവനമത്രേ.
മനസ്സിനെ ശുദ്ധമാക്കുന്നതാലോചിക്കുമ്പോള്‍ രസരമായ ഒരു സത്യം വെളിപ്പെടുന്നു. അശുദ്ധിയാണ് മനസ്സ് ശുദ്ധമാക്കുമ്പോള്‍ മനസ്സില്ലാതാകും! അപ്പോള്‍ എന്തുണ്ടാകും? ആത്മാവുമാത്രം. ത്രിഗുണങ്ങളാണ് മനസ്സെന്നു നേരത്തെ പറഞ്ഞല്ലോ. സത്ത്വഗുണമാണ് മനസ്സായി പരിണമിക്കുന്നത്. അതില്‍ രജസ്സും തമസ്സും കലര്‍ന്നിരിക്കുന്നു.
ഇവായണു മനസ്സിന്റെ മാലിന്യം. ഇവ നീക്കിസത്ത്വത്തെ ശുദ്ധമാക്കുമ്പോള്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ വയ്യായ്കയാല്‍ ആ ശുദ്ധസത്ത്വം തനിയേ നശിച്ച് നിര്‍ഗുണമായ ആത്മാവില്‍ നാമെത്തുന്നു. ഇങ്ങനെ എത്തിച്ചേരല്‍ സമാധി എന്നു പറയപ്പെടുന്നു. യോഗം എന്ന് ഇതിന്റെ പര്യായമാണ്. സമാധിയുടെ ഉപായത്തിനും യോഗമെന്നു പറയുന്നു. യോഗത്തിന്റെ ഉപായമായ കര്‍മ്മം – യജ്ഞമായി അനുഷ്ഠിക്കുന്ന, നിഷ്‌കാമമായ, കര്‍മ്മം – കര്‍മ്മയോഗമാകുന്നു. ഇങ്ങനെ സേവനം സേവകനെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മികസാധനയാകുന്നു. മോക്ഷകാരണമാകുന്നു. ഇതിലൂടെ സമാജത്തിന്റെ ഹിതവും നിര്‍വ്വഹിക്കപ്പെടുന്നു. ഇങ്ങനെ തന്റെ മോക്ഷത്തിനും സമാജഹിതത്തിനും കാരണമായ സേവനത്തെ വിവേകിയായ ആര്‍ കൊണ്ടാടുകയില്ല?
നടരാജനാണ് ശിവന്‍. നാട്യമത്രേ ലോകജീവിതം. പരമാര്‍ത്ഥം അതിനപ്പുറം ലോകശൂന്യമായ സദാശിവനാണ്. ഇതു കളിയാണെന്നു മറക്കാതിരിക്കുക. സാധനയില്‍ കാര്‍ക്കശ്യവും ശാഠ്യവുമരുത്. ശരീരവും മനസ്സും എപ്പോഴും പ്രശാന്തിയില്‍ ലയിച്ചിരിക്കട്ടേ. എങ്കിലേ നാട്യം മധുരോദാരമാക്കി, കളി തീര്‍ത്ത്, അരങ്ങുവിടാനാകൂ. സ്വധര്‍മ്മം സമര്‍പ്പണപൂര്‍വ്വം നിര്‍വ്വഹിക്കുക, ശേഷം കളിയാശാനു വിടുക.
ആര്‍ത്ഥികദാരിദ്ര്യത്തേക്കാള്‍ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ദാരിദ്ര്യമാണ് ഇക്കാലത്ത് മൂര്‍ച്ഛിച്ചിരിക്കുന്നത്. ഇന്നത്തെ ‘അഭ്യസ്തവിദ്യര്‍’ നിരക്ഷരരേക്കാള്‍ മൂര്‍ഖരാണ്. അവര്‍ക്ക് സദ്‌വിദ്യയും സച്ചാരിത്ര്യവും നല്‍കുന്നത് പട്ടിണിക്കാരെ സേവിക്കുന്നതുപോലെയോ പട്ടിണിക്കാരെ സേവിക്കുന്നതുപോലെയോ അതിലേറെയോ പ്രധാനമാകുന്നു. അതുകൂടാതെ സമൂഹത്തിന്റെ ജീര്‍ണ്ണത പരിഹരിക്കാവതല്ല. സുഖികളും ശ്രീമാന്മാരുമാണ് ജീര്‍ണ്ണതയുടെ ഞാറ്റുകണ്ടം. ഈ കണ്ടമത്രയും കളകള്‍ മാത്രമാണ്. അവയെ ഞാറെന്നു തെറ്റിദ്ധരിക്കുന്നിടത്തുവിനാശം പൂര്‍ണ്ണമാകുന്നു. സേവനത്തിന്റെ കൈകള്‍ അവരിലേക്കും നീളട്ടെ, അധികം ആസ്ഥയോടെ ശുഷ്‌കാന്തിയോടെ അങ്ങനെ സേവനം രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ അഗ്ര്യമായ ഉപായമാകട്ടെ.

Saturday, July 9, 2011

Save Lord Padmanabha from neo-iconoclasts: Ram Madhav

Lord Padmanabha’s wealth belongs to Him only  
Goddess Lakshmi resides where Lord Padmanabha is. For, the Lord is an aspect of Lord Vishnu himself, whose consort is Goddess Lakshmi, the Goddess of Wealth. No surprise that such huge amount of divine wealth has been unearthed in the locked up chambers of Lord Padmanabha’s temple in the present day Thiruvananthapuram, earlier known as the capital city of the Royalty of Travancore.
After finding such enormous wealth the right question to be asked first is as to how come a relatively smaller temple of Lord Padmanabha had so much wealth while much more popular shrines like the Balaji at Tirupati in Andhra Pradesh or for that matter the Guruvayurappan temple in Kerala itself seem to have much less? No one can dispute the fact that these two temples have been much more popular and have attracted many times more devotees for centuries. Nobody can also dispute the fact that they must have attracted lot more of public endowment in all these centuries. What happened to all that wealth of these temples?
Therein lies the answer to many issues being raised by the overzealous over the recently unearthed wealth of Lord Padmanabha. It is safe only and only in the hands of the Lord, and none – not even the Government-run trusts – deserve to handle it. By now it has become common knowledge that the wealth is the accumulated offerings by the successive kings of the royalty of Travancore and many other kings, rulers – Indian as well as foreign, traders and commoners.
One should acknowledge the enormous commitment of the royalty to Lord Padmanabha in safeguarding this wealth. I have had personal acquaintance with the royals of Travancore. It is known to many in Kerala that the royal family’s financial fortunes have dipped considerably in the last few years to an extent that they were finding it difficult to manage the temple affairs too. It has resulted in some problems between the temple priests and other staff and the royals who manage the temple. I am told that there were several such occasions earlier too when the royalty had faced acute financial strains. Yet they never dared to touch the temple wealth, an iota of which would have met many of their needs.
It is nobody’s case that we should condone the omissions and commissions of the royals, if any, in managing the temple affairs. However it must also be borne in mind that successive kings of Travancore deserve rich tributes for protecting this vast wealth with utmost devotion and sincerity. The British had looted several temples in the country and transferred all the booty to the Royal Palace in London. In fact the Queen must in great sorrow after the news of this unearthed wealth and cursing for sure the inefficient officers of the British Raj for failing to do that when they had the chance.
However the rapacious political leadership that succeeded the British has meticulously completed their unfinished task in the last 6 decades. Temples like Tirupati and Guruvayur and many more are a standing example of this domestic loot. The story of the loot of Hindu temples in India by our political masters post-Independence pales Ghori and Ghaznvi into obscurity.
On January 17, 1750 the then ruler of Travencore Anizham Thirunal Marthanda Varma stood before the Lord Padmanabha and offered his entire kingdom at His altar. After that the successive rulers had rechristened themselves as Padmanabha Daasa – vassals of Lord Padmanabha. Like loyal soldiers they not only protected the kingdom and the temple but also the enormous wealth it had earned over centuries.
Loot of Hindu temples by the political masters in post-Independence India has acquired humongous proportions. Lands and other property of many a temple have been nibbled away by the goons of local and sometimes provincial political termites. Jewellery, cash and artifacts including antique sculptures have been stolen from the museums directly or sometimes through sleight of hand by taking them to overseas destinations in the name of India exhibitions and replacing the valuables with duplicates and sending them back while the originals found their way into international markets for huge sums. There are serious allegations that this kind of loot has made several politicians billionaires while the temples have turned into paupers.
The ongoing litigation that has led to the opening of the locked chambers at the Padmanabha temple appears to be motivated by some such sinister designs only. There is no dearth of treacherous Hindus in our country. They become easy tools in the hands of greedy politicians – a breed for which too there is no dearth in India. The entire game plan appears to be to loot the wealth of Lord Padmanabha by hook or crook.
In a way this litigation has brought back into focus the critical issue of the control of Hindu temples by the political establishment. Temples and their entire wealth – whether it is lands or offerings or antiques – should belong to the Hindu society only. There is a need to amend or discard the Hindu Endowment Act so that the religious places of Hindus become the property of the society rather than the government. Travancore proved that devout Hindus can safeguard temples better than unscrupulous politicians.
Chief Minister of Kerala was sensible in declaring that his government has no interest in taking over the wealth or management of the Padmanabha temple. Suggestions by sections of the media and intelligentsia like creating a museum or trust are also too premature. What is needed is for the entire Hindu society including the saints and spiritual leaders to vociferously oppose any move to take over the temple or its wealth. Let it be protected by the management as before and let there be a larger discussion over the management of Hindu temples by Hindu society itself.

Saturday, July 2, 2011

ഗാന്ധിജിയെ കൊന്നത്


ഗാന്ധിജിയെ കൊന്നത്

ദേശീയബോധമുള്ള തലമുറ വളര്‍ന്നുവന്നാല്‍ കുടുംബഭരണം അവസാനിക്കും. അങ്ങനെ വരാതിരിക്കാനാണ്‌ ഇപ്പോള്‍ സോണിയായുടേയും കോണ്‍ഗ്രസിന്റെയും ശ്രമം. എണ്‍പത്തഞ്ചുവര്‍ഷമായി നാടിന്റെ നന്മയെ മാത്രം കണക്കാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്‌എസ്സിനെതിരെ ആരോപണം ഉന്നയിക്കുന്നതിനുമറ്റൊരു കാരണവുമില്ല.
നാടിനാപത്തുവന്നപ്പോഴൊക്കെ പോലീസും പട്ടാളവും എത്തുന്നതിനുമുന്നേ ഓടിയെത്തിയിട്ടുള്ളത്‌ ആര്‍എസ്‌എസ്സാണ്‌. 1947ല്‍ കാശ്മീര്‍ ലയിക്കാതെ നിന്നപ്പോള്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി മഹാരാജാവ്‌ ഹരിസിംഗിനെ നിര്‍ബന്ധിക്കാന്‍ ആദ്യമെത്തിയത്‌ ശ്രീ ഗുരുജിഗോള്‍വല്‍ക്കര്‍ ആയിരുന്നു. 1947 ഒക്ടോബര്‍ 17 പ്രത്യേക ഹെലികോപ്ടറില്‍ രാജസന്നിധിയിലെത്തി. അതിനുശേഷമാണ്‌ വി.പി. മേനോന്‍ ഒക്ടോബര്‍ 25നും എത്തുന്നത്‌ കാശ്മീര്‍ ലയനക്കരാറില്‍ ഒപ്പിട്ടതിനുശേഷം നടത്തിയ യുദ്ധസന്നാഹത്തില്‍ വിമാനമിറങ്ങാന്‍ താവളം ശരിയാക്കിയതിലും ആയുധം എത്തിച്ചുകൊടുക്കുന്നതിലും സംഘപ്രവര്‍ത്തകര്‍ വഹിച്ച പങ്ക്‌ ചരിത്രമാണ്‌.

1962ല്‍ ചൈനായുദ്ധവേളയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം രണ്ടാംനിരയായി നിന്ന്‌ നാടിനുവേണ്ടി പോരാടിയ ചരിത്രം ഔദ്യോഗികമായിത്തന്നെ രേഖപ്പെടുത്തപ്പെട്ടതാണ്‌. 1963ല്‍ നടന്ന റിപ്പബ്ലിക്‌ ദിന പരിപാടിയില്‍ പ്രധാനമന്ത്രി നെഹ്‌റു തന്നെ ക്ഷണിച്ചുവരുത്തിയ 3000 ഓളം സ്വയം സേവകര്‍ യൂണിഫോമില്‍ സൈനികരോടൊപ്പം പരേഡില്‍ പങ്കെടുത്തത്‌ മേറ്റ്ന്തു കാരണത്താലായിരുന്നു.
അധികാരം നിലനിര്‍ത്താന്‍ ഏതു ഹീനകൃത്യവും കോണ്‍ഗ്രസ്ചെയ്യുമെന്നതാണ്‌ ചരിത്രം. ഗാന്ധിവധത്തെപ്പോലും അധികാരം നിലനിര്‍ത്താനുള്ള ചവിട്ടുപടിയായി ഉപയോഗിച്ചവരാണ്‌ കോണ്‍ഗ്രസും നെഹ്‌റുവും. വിഭജനാനന്തരം വിചാരിച്ച സമാധാനമല്ല സംജാതമായത്‌. കൊടിയ കലാപങ്ങള്‍ അരങ്ങേറി. കൂട്ടക്കുരുതിയും നടമാടി. രക്തപ്പുഴയൊഴുകി ജനലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി. കൂട്ടപ്പലായനം പടിഞ്ഞാറുനിന്നും കിഴക്കുനിന്നും ഭാരതത്തിലേക്ക്‌ അനേകലക്ഷം ഹിന്ദുക്കള്‍ ഒഴുകിയെത്തി. വലിയ സമ്പന്നര്‍പോലും തെണ്ടികളായി തെരുവില്‍ അലഞ്ഞു. ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടായി. പക്ഷേ എവിടെയൊക്കെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ചടിയുണ്ടായോ അവിടെയൊക്കെ കോണ്‍ഗ്രസ്‌ നേതാക്കന്മാരും പോലീസും ഓടിയെത്തി. കലാപത്തിനിരയായ മുസ്ലീം സഹോദരന്മാരെ നെഹ്‌റു നേരിട്ടെത്തി ആശ്വസിപ്പിച്ചു; സഹായമെത്തിച്ചു. എന്നാല്‍ അഭയാര്‍ത്ഥികളായി വന്ന ജനലക്ഷങ്ങള്‍ ആശ്രയമില്ലാതെ കേണു.ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരേപോലെ സംരക്ഷിച്ചത്‌ ആര്‍എസ്‌എസ്‌ മാത്രമാണെന്ന്‌ 1953-ല്‍ ഭാരതരത്നം ബഹുമതി നല്‍കി ആദരിക്കപ്പെട്ട കോണ്‍ഗ്രസ്‌ നേതാവ്‌ ഡോ. ഭഗവന്‍ദാസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ജനങ്ങള്‍ ഹിന്ദുപ്രസ്ഥാനത്തിലേക്ക്‌ ഒഴുകിത്തുടങ്ങി. നെഹ്‌റുവിന്റെ കാല്‍ച്ചോട്ടിലെ മണ്ണ്‌ നഷ്ടപ്പെട്ടു തുടങ്ങി. പാക്കിസ്ഥാനില്‍ നിന്നും കിഴക്കന്‍ ബംഗാളില്‍നിന്നും ഓടിവന്ന ഹിന്ദുക്കള്‍ ദല്‍ഹിയിലും മറ്റുപട്ടണങ്ങളിലും അഭയാര്‍ത്ഥികളായി കഴിഞ്ഞു. മഹാദുരന്തം കണ്ട്‌ വേണ്ടതുചെയ്യാന്‍ കഴിയാതെ നിന്ന നെഹ്‌റുവിനെതിരെ ഹിന്ദുവികാരം ആളിക്കത്തി. നെഹ്‌റുവിനും ഗാന്ധിജിക്കുമെതിരെ മുദ്രാവാക്യം വിളിച്ച്‌ ജനങ്ങള്‍ തെരുവിലിറങ്ങി. എങ്ങും പ്രക്ഷുബ്ധാവസ്ഥ. ഈ വികാരം കോണ്‍ഗ്രസിനും പ്രധാനമന്ത്രിക്കുമെതിരെ കൊടുങ്കാറ്റായി ഉയര്‍ന്നു.

ഇതിനിടയിലാണ്‌ ഗാന്ധിജി പാക്കിസ്ഥാന്‌ 55 കോടിരൂപ കൊടുക്കണമെന്നാവശ്യപ്പെട്ട്‌ സത്യഗ്രഹമിരുന്നത്‌. പ്രതിഷേധം പകയായി. പക വെടിയുണ്ടയായി. ഗോഡ്സേയുടെ കൈകളിലൂടെ ഗാന്ധിജിയുടെ നെഞ്ചിലേക്ക്‌, അഖണ്ഡഭാരതം സാക്ഷാത്കരിക്കാതെ, മതസൗഹാര്‍ദ്ദമെന്ന മരീചികയെ നോക്കി അന്ത്യം. ഒരു ഞെട്ടലോടെ ലോകം തരിച്ചുനിന്നു.
സത്യവും ചരിത്രവും നമ്മുടെ നാട്ടിൽ എക്കാലവും വളച്ചോടിക്കപ്പെടുന്നു......അത്വേദിക് സംസ്ക്കാ‍രത്തിനു മുന്നേ പൌരാണിക കാലം മുതലേ അനുസ്യൂതം തുടർന്നുവരുന്നു.ഗാന്ധിജി യുടെ വധത്തിനു ശേഷം നടന്ന പല സംഭവങ്ങളും ദുരൂഹത നിറഞ്ഞതായി ഇന്നും അവശേഷിയ്ക്കുന്നു.മാത്രമല്ല നേതാ‍ജി, ശാസ്ത്രി ജി തുടങ്ങി ഒരുപാടു സംഭവങ്ങൾ വേറേയും.നാധുറാം വിനായക് ഗോഡ്സേ കുറേക്കാലം ആർ എസ്സ് എസ്സ് -ൽ പ്രവർത്തിച്ചു എന്നഒറ്റക്കാരണം കൊണ്ട് സംഘത്തേ സദാകുറ്റം പറയുന്നവർ സ്വയം വിമർശനത്തിനു തയ്യാറാകേണ്ടതാണ്.1945-ൽ ഇടക്കാല സർക്കാർ രൂപീകരിയ്ക്കുമ്പോൾ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയായിരുന്നു പ്രധാനമത്രി യെ നിശ്ചയിക്കേണ്ടത്. ഒരു പി സി സി യും ആദ്യം നെഹ്രുവിന്റെ പേര് നിർദ്ദേശിയ്ക്കതെ എങ്ങിനെ ഇടക്കാല പ്രധാന മന്ത്രി ആയി ?പകിസ്താന് പണം കൊടുക്കാൻ പറഞ്ഞതോ-- സ്വാതന്ത്രാനന്തരം കോൺഗ്രസ് പിരിച്ചുവിടാൻ പറഞ്ഞതോ കൊലയ്ക്കുകരണം? ഗോഡ്സേയുടെ സഹായികളെ എന്തിനു വെറുതേവിട്ടു?/ സംഘമാണ് കാരണം എങ്കിൽ നിരോധനം എന്തിനു നീക്കി ?.സ്വയം സേവകർ ഘാതകർ എങ്കിൽ എന്തിന് കോൺഗ്രസ്സിൽ ചേരാൻ നെഹ്രു ആഹ്വാനം നടത്തി ?ഗുരുജി ഗോൾവൾക്കരുടെ സഹായം എന്തിന് ആവശ്യപ്പെട്ടു ?റിപ്പബ്ലിക്ക് ദിനത്തിൽ സംഘത്തിനെ എന്തിനു ക്ഷണിച്ചു------ആ പരിപാടിയിൽ നെഹ്രു എന്തിനു പങ്കെടുത്തു ? ഫിറോസ്സ് ഗണ്ടിയുടെ ഭാര്യ എങ്ങിനെ ഇന്ദിരാഗാന്ധി ആയി ? എന്തുകൊണ്ട് സർക്കാർ കര്യാലയങ്ങളും പൊതു സ്താപനങ്ങളിൽ നിന്നും ഗാന്ധിജി യെ ഒഴിവാക്കി ഒരുകുടുമ്പക്കാർ മാത്രം സ്താനം പിടിയ്ക്കുന്നു. ?ചാച്ചാജിയും ഇന്ദിരാജിയും രാജീവ് ജിയും ഒഴിച്ച് ബക്കീയെല്ലാവരും എന്തു കൊണ്ട് അപ്രത്യക്ഷരാകുന്നു ?ചാച്ചാജി കുട്ടികൾക്കു വേണ്ടി പ്രത്യേകിച്ച് എന്തു ചെയ്തു ?ചരിത്ര സത്യങ്ങളെ വസ്തു നിഷ്ടമായി മനസ്സിലാക്കിയാൽ ഉത്തരങ്ങൾ ഞെട്ടിയ്ക്കുന്നവയായിരിയ്ക്കും...ഗാന്ധി വധത്തിന്റെ പേരിൽ ഗോഗ്വാവിളിയ്ക്കുന്നവർ ഒരുകാര്യം ഓർക്കുക ,ഭാരതത്തിന്റെ സ്വത്തും സംഘത്തിന്റെ പ്രവർത്തനത്തെ ശ്ലാഹിച്ചിട്ടുമുള്ള ഗാന്ധിജിയെ വധിക്കാൻ തക്ക മൂഡ്ടത്ത്വമോ പാപ്പരത്ത്വമോ സംഘത്തിനില്ല.രാഷ്ട്രത്തിന്റെ പരംവൈഭവം ആണെല്ലൊഗന്ധിജിയും സംഘവും കാംക്ഷിയ്ക്കുന്നതും.